ഊരള്ളൂര്‍ എം യു പി സ്കൂളിള്‍....................

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

            ഊരള്ളൂര്‍ എം യു പി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും 2013-14 വര്‍ഷത്തോടുകൂടി തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ പി ടി എ തീരുമാനിച്ചു. പ്രസ്തുത കാര്‍ഡില്‍ കുട്ടിയുടെ പേര്, അഡ്മിഷന്‍ നമ്പര്‍, പഠിക്കുന്ന ക്ലാസ്സ്,ഡിവിഷന്‍, ഭാഷാ മാധ്യമം,മേല്‍വിലാസം, രക്ത ഗ്രൂപ്പ് , ഫോട്ടോ തുടങ്ങിയ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നതാണ്. പരിപാടിയുടെ ഭാഗമായി ഫോട്ടോ എടുക്കലും, രക്തഗ്രൂപ്പ് നിര്‍ണയവും 2013 ആഗസ്ത് 16 വെള്ളിയാഴ്ച സ്കൂളില്‍ വെച്ച് നടക്കുന്നതാണ്. ആയതിനാല്‍ പ്രസ്തുത ദിവസം എല്ലാ കുട്ടികളും നിര്‍ബന്ധമായും സ്കൂളില്‍ ഹാജരാവാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാര്‍ഡ് , ടാഗ് എന്നിവയ്ക്ക് 40 രൂപയും രക്തഗ്രൂപ്പ് നിര്‍ണ്ണയത്തിന് 10 രൂപയും കൂടി ആകെ ഒരു കുട്ടി 50 രൂപ അടച്ചുകൊണ്ട് പരിപാടി പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ എല്ലാ രക്ഷിതാക്കളും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thanks..