
ഒരു നികുതിദായകനും ഒന്നിലേറെ കാര്‍ഡില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഈയിടെ ധനമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ കാര്‍ഡിനായുള്ള നീക്കം ആരംഭിച്ചത്.
നികുതിദായകന്റെ വിരളടയാളത്തോടെയുള്ളതാവും പുതിയ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ്. നിലവിലെ പാന്‍കാര്‍ഡ് ഉടമകള്‍ക്ക് വേണമെങ്കില്‍ ബയോമെട്രിക് കാര്‍ഡിലേക്ക് മാറാമെന്ന് ആദായനികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ നിര്‍ബന്ധമില്ല.
2010-11ലെ സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് 2010 മാര്‍ച്ച് വരെ രാജ്യത്ത് 9.58 കോടി പാന്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് 3.41 കോടി ആളുകളും. ഈ വ്യത്യാസമാണ് ബയോമെട്രിക് കാര്‍ഡിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
അതേസമയം, പുതിയ ബയോമെട്രിക് കാര്‍ഡ് എപ്പോള്‍ പുറത്തിറക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thanks..